വിവാഹത്തിന് 200 പേര്‍ വരെ; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

വിവാഹത്തിന് 200 പേര്‍ വരെ; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി. അവലോകനയോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്.

വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും തുറന്ന സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്കും പങ്കെടുക്കാമെന്നാണ് തീരുമാനം. സ്‌കൂളില്‍ കുട്ടികള്‍ക്ക് രോഗലക്ഷണം കണ്ടാന്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും അവലോകന യോഗം നിര്‍ദേശിച്ചു.

സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെ കൂടി പ്രവേശിപ്പിക്കാന്‍ അനുവാദം വേണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശനം അനുവദിച്ചു. എന്നാൽ നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രം സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.