ന്യൂയോര്‍ക്ക് സിറ്റി: ഡെമോക്രാറ്റും മുന്‍ പോലീസ് ക്യാപ്റ്റനുമായ എറിക് ലെറോയ് ആഡംസ് ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ 110-ാമത് മേയറായി ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. നഗരത്തെ നയിക്കുന്ന കറുത്തവര്‍ഗ്ഗക്കാരനായ രണ്ടാമത്തെ മേയര്‍ ആയിരിക്കും ആഡംസ്.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവയെയാണ് വന്‍ ഭൂരിപക്ഷത്തിന് ആഡംസ് പരാജയപ്പെടുത്തിയത്. നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് തടയാനും പോലീസ് സാന്നിധ്യം വിപുലീകരിക്കാനും ആഡംസ് വന്‍ പ്രചാരണം നടത്തിയിരുന്നു.
വംശീയ വിരോധത്തിനെതിരെയും ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. ടേം പരിധി മൂലം വിലക്കപ്പെട്ടതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാതെ വന്ന വന്ന ഡെമോക്രാറ്റായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ പിന്‍ഗാമിയായാണ് ആഡംസ് ചുതലയേല്‍ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.