വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറല്‍ ആയി കന്യാസ്ത്രീ; ചരിത്രത്തിലാദ്യം

വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി  ജനറല്‍ ആയി കന്യാസ്ത്രീ; ചരിത്രത്തിലാദ്യം


വത്തിക്കാന്‍ സിറ്റി:വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ ഭരണച്ചുമതല നിയന്ത്രിക്കുന്ന സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി വനിത നിയമിതയായി. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റിലെ അംഗമായ സിസ്റ്റര്‍ റാഫേല്ല പെട്രിനിയെയാണ് ഈ നിര്‍ണ്ണായക സ്ഥാനത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്.
.
ആഞ്ചെലിക്കം പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കൂടിയായ് സിസ്റ്റര്‍ റാഫേല്ല പെട്രിനി, സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷനില്‍ 2005 മുതല്‍ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിച്ചു വരുന്നു. 1969 ജനുവരി 15-ന് റോമില്‍ ജനിച്ച അവര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും സെന്റ് തോമസ് അക്വിനാസ് (ആഞ്ചെലിക്കം) പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഗവര്‍ണറേറ്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഇറ്റാലിയന്‍ അഭിഭാഷകനായ ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയെയും നിയമിച്ചു, അദ്ദേഹം ഇതുവരെ ഗവര്‍ണറേറ്റിന്റെ ലീഗല്‍ ഓഫീസിന്റെ തലവനായിരുന്നു. 1966 ഒക്ടോബര്‍ 23-ന് റോമില്‍ ജനിച്ച അലിബ്രാണ്ടി അവിടെ ലാ സപിയന്‍സ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. 2014 മുതല്‍ ഗവര്‍ണറേറ്റില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു, 2017 മുതല്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ നിയമ, സിവില്‍ സ്റ്റാറ്റസ്, രജിസ്ട്രി, നോട്ടറി ഓഫീസ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു.

വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ അംഗമായി കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റിയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കര്‍ദ്ദിനാള്‍ ഗാംബെറ്റി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും ഫാബ്രിക്ക ഡി സാന്‍ പിയട്രോയുടെ പ്രസിഡന്റും വത്തിക്കാന്‍ സിറ്റിയിലെ വികാരി ജനറലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.