ചെന്നൈ: നിയമ പ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദര്‍) പേരില്‍ കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. നീണ്ട കാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.വൈദ്യനാഥന്‍, ആര്‍.വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ദാമ്പത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി. കുടുംബക്കോടതിയുടെ സമാന ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 2013ല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി തന്റെ കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു.
പലപ്പോഴായി വന്‍തുക കൈപ്പറ്റിയ യുവാവ് 2016 ല്‍ പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയതിനാല്‍ ദാമ്പത്യാവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. കുടുംബ ബന്ധങ്ങള്‍ക്ക് അതിന്റേതായ പവിത്രത കല്‍പ്പിക്കാതെ മതപരമായും നിയമപരമായും അല്ലാതെയുള്ള ലിവിങ് ടുഗെദര്‍ രീതി ഇപ്പോള്‍ പതിവായി മാറിയ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ ശ്രദ്ധേയമാണെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.