വാഷിങ്ടൺ: കോവാക്സിൻ അമേരിക്കയിലെ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെൻ. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോടാണ് അനുമതി തേടിയിരിക്കുന്നത്. ഒക്യൂജെൻ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വൈറസ് വാക്സിൻ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. നിലവിൽ പതിനേഴ് രാജ്യങ്ങളിൽ കോവാക്സിന് അംഗീകാരമുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.
രണ്ട് മുതൽ 18 വയസിനിടയിലുള്ള 526 കുട്ടികളിൽ നടത്തി പീഡിയാട്രിക് ക്ലിനിക്കൽ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണമാണ് ഇതുവരെ പൂർത്തിയായത്. കോവാക്സിൻ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് ഇത് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.