മനുഷ്യന്റെ ഏറ്റവും മനോഹരമായ കാലം കുട്ടിക്കാലമാണ്. അച്ഛന്റേയും അമ്മയുടേയും ചിറകിലൊതുങ്ങി കളിച്ച് ഉല്ലസിച്ച് നടക്കുന്ന സമയം. കുട്ടിക്കാലത്ത് പഠിക്കുന്ന കാര്യങ്ങളൊന്നും മറക്കില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുട്ടികളുടെ കളിയുടേയും ചിരിയുടേയും ഒപ്പം ചെറുപ്പത്തിലേ അറിവിന്റെ വാതില്‍ കൂടി അവര്‍ക്കു മുന്‍പില്‍ തുറന്നുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം വായനയാണ് .
വായനാശീലം ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കുന്നതുകൊണ്ട് അറിവിന്റെ ഒരു പുതുലോകം കുട്ടികള്‍ക്ക് മുന്‍പില്‍ സൃഷ്ടിക്കാനാവും. വായനയിലൂടെ പുതിയ കാഴ്ചകളും ഭാവനകളും അവരില്‍ വിടരും. ഇത് അവരെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കും, സംശയങ്ങള്‍ ജനിപ്പിക്കും. അങ്ങനെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞും കേട്ടും അറിവിന്റെ വിശാലമായ ലോകത്തേക്ക് അവര്‍ എത്തും. വായനയോടൊപ്പം തന്നെ അവരെ സംസാരിക്കുവാനും പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കളായിട്ടുള്ള സംഭാഷണങ്ങള്‍ ദിവസവും ഉണ്ടാകണം. എത്ര തിരക്കാണെങ്കിലും കുട്ടികള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. ഇതിലൂടെ അവരില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വായന മാത്രമല്ല കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നത്. കുട്ടികളെ പുറത്തു കൊണ്ടുപോകണം, ആളുകളുമായി ഇടപഴകുവാനുള്ള അവസരം ഒരുക്കണം. മറ്റു കുട്ടികളുമായി കളിക്കുവാന്‍ അനുവദിക്കണം. നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ അവരെ പ്രാപ്തരാക്കാം. അതുപോലെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവരും അറിയണം, സാമൂഹികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും.
പഠനം, വായന തുടങ്ങിയവ ഒരിക്കലും കുട്ടികളില്‍ ഒരു ഭാരമായി അടിച്ചേല്‍പ്പിക്കരുത്. ഏതു കാര്യം ചെയ്യുമ്പോഴും ഇഷ്ടപ്പെട്ടു ചെയ്യണം. അതുകൊണ്ട് പുതിയ ആശയങ്ങള്‍, സ്‌കൂളിലെ പഠനവിഷയങ്ങളെല്ലാം വളരെ ലളിതമായി പറഞ്ഞു കൊടുക്കണം. പുതിയ അറിവുകളും കാഴ്ചകളും കുട്ടികളില്‍ അനുഭവ സമ്പത്ത് വളര്‍ത്തുക്കുകയും നല്ല ശീലങ്ങള്‍ക്ക് അവരെ ഉടമകളാക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.