മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് വനം മന്ത്രി അറിയാതെ

മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് വനം മന്ത്രി അറിയാതെ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് വനം മന്ത്രി അറിയാതെ. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയത്.

അതേസമയം വനം മന്ത്രി അറിയാതെ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതിയെ ചൊല്ലി വിവാദം ശക്തമാകുകയാണ്. 'തന്റെ ഓഫീസോ, മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്ന്' വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

വിഷയത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ പാടില്ല. ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് രാവിലെ 11 ന് റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷം തുടര്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം മരംമുറിക്ക് അനുമതി നല്‍കിയതില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഇത്തരമൊരു തീരുമാനമെടുത്തൂവെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.