കേന്ദ്ര നിർദ്ദേശം നടപ്പിലാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍; പഞ്ചാബിൽ പെട്രോളിന് ലിറ്ററിന് പത്ത് രൂപ കുറച്ചു

കേന്ദ്ര നിർദ്ദേശം നടപ്പിലാക്കി കോണ്‍ഗ്രസ്  സര്‍ക്കാര്‍; പഞ്ചാബിൽ പെട്രോളിന് ലിറ്ററിന്  പത്ത് രൂപ കുറച്ചു

ന്യൂഡൽഹി: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഇന്ധനനികുതി കുറച്ചു. മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്തിയതോടെ പെട്രോള്‍ വിലയില്‍ വന്‍ കുറവുവരുത്തി സംസ്ഥാന സര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്. ഡീസലിന് 5 രൂപയും കുറച്ചു.

70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. വിലയില്‍ വന്‍ കുറവുവരുത്തിയതോടെ നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതുവഴി പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.

എന്നാല്‍ പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുറച്ചതിന് ആനുപാതികമായി നികുതി കുറയ്‌ക്കില്ലെന്ന നിലപാടിലാണ് കേരളം. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സംസ്ഥാനത്തത്തിന്റെ ഈ നിലപാടിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും ശക്തമായ സമരത്തിനൊരുങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.