വത്തിക്കാന്‍ സിറ്റി: ആഗോള അഗതി ദിനാചരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ 12 ന് അസീസിയില്‍ അഞ്ഞൂറോളം ദരിദ്രരുമായി സംവദിക്കും. സ്വര്‍ഗം സ്വന്തമാക്കാന്‍ ദാരിദ്ര്യത്തെ സ്വയം വരിച്ച വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഗ്രാമത്തില്‍ മാര്‍പാപ്പയോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാവങ്ങള്‍ എത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
രാവിലെ 9 മണിക്ക് പാപ്പ അസീസിയില്‍ എത്തിച്ചേരും. ബസിലിക്കയുടെ ചത്വരത്തില്‍ പാപ്പായ്ക്ക് അഗതി സമൂഹം വരവേല്‍പ്പു നല്‍കും.പത്രോസിന്റെ പിന്‍ഗാമിക്കു നല്‍കാന്‍ തീര്‍ത്ഥാടകന്റെ കുപ്പായവും, സഞ്ചാരികളുടെ ദണ്ഡും അവര്‍ കരുതിവച്ചിട്ടുണ്ട്. ബസിലിക്കയില്‍ അതിന് ശേഷം പാപ്പയുടെ സാന്നിധ്യത്തില്‍ ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ ആറ് പേര്‍ സാക്ഷ്യം നല്‍കും.
പാപ്പായുടെ മറുപടിക്ക് ശേഷം അവര്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കു ചേരും.തുടര്‍ന്ന് 500 പാവങ്ങള്‍ക്കൊപ്പമുള്ള ചായ സല്‍ക്കാരം. അതിന് ശേഷം പാപ്പ അവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും എന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. അസീസി മെത്രാന്‍ ബിഷപ് ഡോമേനികോയുടെയുടെ ആതിഥ്യത്തിലുള്ള ഭക്ഷണത്തിന് ശേഷമായിരിക്കും പാപ്പ ഹെലിക്കപ്റ്ററില്‍ വത്തിക്കാനിലേക്ക് മടങ്ങുന്നത്. അഗതി ദിനാചരണത്തിന്റെ അനുബന്ധമായി 14 ന് ഞായറാഴ്ച വത്തിക്കാനില്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.