ന്യൂഡല്‍ഹി: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ബാലന്‍ പൂതേരി പദ്മശ്രീ പുരസ്‌കാരം ഏറ്റു വാങ്ങി. അര്‍ബുദ രോഗബാധിതയായ ഭാര്യയുടെ ഏറ്റവും വലിയ മോഹമായിരുന്നു ഈ പുരസ്‌കാരം ഏറ്റുവാങ്ങണമെന്നത്. അതിനാല്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ പുരസ്‌കാരം സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. അത് വാങ്ങാനുള്ള സൗഭാഗ്യം കിട്ടി. സന്തോഷത്തിനൊപ്പം എല്ലായ്പോഴും ദുഖവും കൂടി തേടിയെത്താറുണ്ടെന്നും പൂതേരി വേദനയോടെ പറഞ്ഞു.
പദ്മശ്രീ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പൂതേരിയെ തേടി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്ത എത്തിയത്. വൈകുന്നേരമായിരുന്നു പുരസ്‌കാര വിതരണം. ചടങ്ങു കഴിഞ്ഞ് നാട്ടിലെത്തും വരെ മൃതശരീരം സൂക്ഷിക്കാനാവുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മൂന്നു മണിക്കു തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമായത്. 59കാരിയായ ഭാര്യ കടവത്ത് ശാന്ത അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.