തിരുവനന്തപുരം: സര്‍ക്കാര്‍ ഉള്‍പ്പെടുത്താതിരുന്ന കോവിഡ് മരണക്കണക്കുകള്‍ അവസാനം പട്ടികയില്‍ ഇടം പിടിച്ചു. 17 ദിവസം കൊണ്ട് ആറായിരത്തോളം കോവിഡ് മരണങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ അപ്പീല്‍ നല്‍കാതെ തന്നെ 3,779 മരണങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു.
കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കുറച്ചു കാണിക്കുന്നുണ്ടെന്ന ശക്തമായ ആരോപണത്തെ തുടര്‍ന്ന് ജൂണ്‍ പകുതി മുതല്‍ കണക്കുകള്‍ ഏകദേശം സുതാര്യമായിത്തുടങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ജൂണ്‍ 18 നു മുമ്പുളള ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്താത്ത കണക്കുകള്‍ പട്ടികയില്‍ വൈകാതെ തന്നെ ഉള്‍ക്കൊള്ളിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 22 മുതലാണ് ഒഴിവാക്കിയ കണക്കുകള്‍ പട്ടികയില്‍ ഇടം പിടിച്ചു തുടങ്ങിയത്. വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഒഴിവാക്കിയ മരണങ്ങള്‍ എന്ന പേരില്‍ 292 മരണങ്ങള്‍ കണക്കില്‍ കയറി. പിന്നീടുള്ള ഓരോ ദിവസം ഇതാവര്‍ത്തിച്ചു. 200 മുതല്‍ 600 വരെ മരണങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. 5998 മരണങ്ങള്‍ ഇതുവരെ ഇങ്ങനെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.
ഇങ്ങനെ കൃത്യമായി കണക്കുകള്‍ ഓരോ ദിവസവും പട്ടികയില്‍ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ സര്‍ക്കാരിന്റെ കയ്യില്‍ ഇതിന്റെ കണക്കുകള്‍ ഉണ്ടായിരുന്നു എന്ന വ്യക്തം. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെന്ന പേരില്‍, മരണപ്പെടുമ്പോള്‍ രോഗിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഈ മരണങ്ങള്‍ കോവിഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന സാഹചര്യം വന്നതോടെ വ്യാപക പരാതിയുയര്‍ന്നു. ഇതോടെ കണക്കുകള്‍ കുറച്ചുകൂടി സുതാര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പുതിയ മരണങ്ങള്‍ കൂടി ഉള്‍പ്പെത്തിയതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,362 ആയി ഉയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.