വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ചൈനീസ് നേതാക്കള്‍ക്കാകില്ലെന്ന് ദലൈലാമ

 വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ചൈനീസ് നേതാക്കള്‍ക്കാകില്ലെന്ന് ദലൈലാമ

ടോക്കിയോ: നാനാത്വത്തിലെ ഏകത്വം എന്നാല്‍ എന്തെന്ന് ചൈനയിലെ നേതാക്കള്‍ക്ക് മനസിലാകില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ടോക്കിയോയിലെ പ്രസ് ക്‌ളബ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ദലൈലാമ വിമര്‍ശനം ചൊരിഞ്ഞത്.ഇനിയുള്ള കാലം ഇന്ത്യയില്‍ സമാധാനമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

സിന്‍ജിയാങില്‍ ഉള്‍പ്പെടെ ചൈനയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര സമൂഹം ബീജിംഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സ് ബഹിഷ്‌കരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് 'ഇടുങ്ങിയ ചിന്താഗതിയുള്ള ചൈനീസ് നേതാക്കള്‍ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് മനസിലാകില്ലെ'ന്ന് ദലൈലാമ പറഞ്ഞത്.

ചൈനയിലെ സഹോദരി സഹോദരന്മാര്‍ക്കെതിരെയല്ല എന്റെ നിലപാടുകള്‍. എനിക്ക് മാവോ സേതുങ് മുതലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ അറിയാം. അവരുടെ ആശയങ്ങള്‍ നല്ലതാണ്. എന്നാല്‍ പല സമയത്തും അവര്‍ അതിന്റെ അങ്ങേയറ്റമാണ് ചെയ്യുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പുതിയ തലമുറയിലെ നേതാക്കളുടെ കീഴില്‍ കാര്യങ്ങള്‍ മാറുമെന്നാണ് കരുതിയത്. ടിബറ്റിനും സിന്‍ജിയാങിനുമെല്ലാം തനതായ സംസ്‌കാരമുണ്ടെന്നത് അവരും മനസിലാക്കുന്നില്ല; അംഗീകരിക്കുന്നില്ല - അദ്ദേഹം പറഞ്ഞു'.

ഒരിക്കല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ താന്‍ പിന്തുണച്ചിരുന്നുവെന്നും, പാര്‍ട്ടിയില്‍ ചേരാന്‍ ചിന്തിച്ചിരുന്നുവെന്നും ദലൈലാമ പറഞ്ഞു. എന്നാല്‍ ഒരു സുഹൃത്താണ് ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.' മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ സമാധാനമായി കഴിയാനാണ് ആഗ്രഹിക്കുന്നത്. എല്ലാ മതങ്ങളും ഒരേ സന്ദേശമാണ് നല്‍കുന്നത്. എല്ലാ മതങ്ങളും ഒരേ സന്ദേശമാണ് നല്‍കുന്നത്;സ്നേഹത്തിന്റെ സന്ദേശം.എന്നാല്‍ അതിന് വ്യത്യസ്തമായ രീതികള്‍ ഉപയോഗിക്കുന്നു'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.