തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാരാണ് സൈക്കിള്‍ ചവിട്ടി നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടക കക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നികുതി കുറക്കുന്നില്ലെന്ന് വാദം മുന്‍നിര്‍ത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി എത്തിയത്.
നാമമാത്രമായി വില കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെയും നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം. വിന്‍സെന്റ് സൈക്കിളില്‍ നിയമസഭയിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് എംഎല്‍എമാരുടെ പ്രതിഷേധം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.