ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ചേരുന്നതിനെ എതിര്‍ത്ത് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായി അസിം അല്‍ ഹക്കിം. സേനയില്‍ ചേര്‍ന്ന് അവിശ്വാസികള്‍ക്ക് വേണ്ടി പോരാടരുതെന്നാണ് ഹക്കിമിന്റെ നിര്‍ദേശം.
തനിക്ക് ഇന്ത്യന്‍ വ്യോമ സേനയില്‍ ചേരാമോ എന്ന ഒരാളുടെ ചോദ്യത്തിന് ഖുറാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെ ഹക്കീം ഇത്തരത്തില്‍ മറുപടി നല്‍കിയത്. ട്വിറ്റര്‍ ഉപയോക്താവായ ഹലാല്‍ മഗ്വേര്‍ ഹക്കീമിനെ ടാഗ് ചെയ്തു ചോദിച്ചത് ഇപ്രകാരമായിരുന്നു. 'നമുക്ക് ഇന്ത്യന്‍ വ്യോമ സേനയില്‍ പൈലറ്റായി ചേരാമോ?. ചോദ്യത്തിന് മറുപടിയായി ''ഇത് അനുവദനീയമല്ല'' എന്നാണ് ഹക്കീമിന്റെ മറുപടി.
കാരണം അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഖുറാന്‍ ഉദ്ധരിച്ച് 'അവിശ്വാസികളെ സഹായിക്കുന്നതില്‍' നിന്ന് മുസ്ലീങ്ങളെ അള്ളാഹു വിലക്കുന്നുവെന്ന് മറുപടി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.