ബീജിങ്ങില്‍ കൊറോണ വീണ്ടും:അതീവ ജാഗ്രത, കടകളും മാളുകളും വ്യാപകമായി അടച്ചു

ബീജിങ്ങില്‍ കൊറോണ വീണ്ടും:അതീവ ജാഗ്രത,  കടകളും മാളുകളും വ്യാപകമായി അടച്ചു

ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാന്‍ മേഖലകളില്‍ ചുരുങ്ങിയത് ആറ് പേര്‍ക്ക് പുതിയ രോഗബാധ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ സന്ദര്‍ശിച്ച കടകളും മാളുകളും ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണ്.

വടക്ക് കിഴക്കന്‍ ജിലിന്‍ പ്രവിശ്യയില്‍ രോഗബാധയുണ്ടായിരുന്നവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ക്കാണ് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു ജില്ലകളിലുമായി രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 280 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇവിടെ മാത്രം 12,000 പേരെ പരിശോധന നടത്തിക്കഴിഞ്ഞു.ഒരു കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആള്‍ സന്ദര്‍ശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോങ്ഷെങ്ങിലെ റാഫ്ളെസ് സിറ്റി മാള്‍ അധികൃതര്‍ അടച്ചു. മാളിലുണ്ടായിരുന്ന ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെയും പരിശോധനയ്ക്ക് ശേഷമാണ് പുറത്തുപോകാന്‍ സമ്മതിച്ചത്.

കോണ്‍ഫറന്‍സുകളും പരിപാടികളുമൊക്കെ കഴിവതും ഓണ്‍ലൈനില്‍ നടത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പരമാവധി നേരിട്ടുളള പരിപാടികള്‍ ഒഴിവാക്കാനാണ് അധികൃതര്‍ നീക്കം നടത്തുന്നത്. പുറത്ത് പരിപാടി നടത്തുന്നവര്‍ കൊറോണ ബാധിതരുടെ പട്ടിക പരിശോധിക്കുകയും അവര്‍ അവിടെ സന്ദര്‍ശിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുകയും വേണം.ഒക്ടോബര്‍ പകുതിയോടെ മൊത്തം കേസുകള്‍ 1000 കടന്നെങ്കിലും ബീജിങ് നഗരത്തില്‍ 50 പേര്‍ക്ക് മാത്രമായിരുന്നു രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിയില്‍ ശൈത്യകാല ഒളിമ്പിക്സ് വരുന്നത് മുന്‍നിര്‍ത്തി കടുത്ത നിയന്ത്രണങ്ങളാണ് ബീജിങ് പുലര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.