മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; ജലനിരപ്പ് 139.5 അടിയിലെത്തി

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; ജലനിരപ്പ് 139.5 അടിയിലെത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസ്​ സുപ്രീം കോടതി ഇന്ന്​ പരിഗണിക്കും. ഡാമിനെ സംബന്ധിച്ച്‌​ കേരളം ഉന്നയിച്ച വാദങ്ങളില്‍ കോടതി ഇന്ന്​ വിശദമായ വാദം കേള്‍ക്കും. ബേബി ഡാമിലെ മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയത്​ തമിഴ്​നാട്​ സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തുമെന്നാണ്​ സൂചന. ഇത്​ ഉദ്യോഗസ്ഥ വീഴ്ചയാണെന്ന വാദം കേരളം സുപ്രീം കോടതിയിലും ഉയര്‍ത്തുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 139.4 അടിയിലെത്തി. തമിഴ്​നാട്​ ഡാമില്‍ നിന്നും കൊണ്ടു പോകുന്ന ജലത്തിന്റെ അളവില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഇടുക്കി ഡാമിലെ ജലനിരപ്പിലും വര്‍ധനയുണ്ടായിട്ടുണ്ട്​. 2398.46 അടിയാണ്​ ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കി ഡാമില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

ജലനിരപ്പ്​ ഇതേരീതിയില്‍ തുടരുകയാണെന്ന്​ ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന്​ വെള്ളം നിയന്ത്രിതമായ അളവില്‍ പുറത്തേക്ക്​ ഒഴുക്കിവിടുമെന്ന്​ കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ്​ അറിയിപ്പ്.

തുലാവര്‍ഷം ശക്തിപ്രാപിച്ച്‌ നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.