ടെക്സസിലെ സംഗീത നിശാ ദുരന്തം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും

ടെക്സസിലെ സംഗീത നിശാ ദുരന്തം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും

ഹൂസ്റ്റണ്‍: തിക്കും തിരക്കും അനിയന്ത്രിതമായതു മൂലം ടെക്സസിലെ സംഗീത നിശ ദുരന്തമായി മാറിയതിന്റെ ഫലമായി കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും. ടെക്സസ് എ ആന്‍്ഡ് എം സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന 22 കാരി ഭാരതി ഷഹാനിയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.

അപകടത്തെ തുടര്‍ന്ന് തലച്ചോറിനു പരിക്കേറ്റ ഭാരതി വെന്റിലേറ്ററില്‍ ആയിരുന്നു. തന്റെ സഹോദരിയോടൊപ്പമാണ് ട്രാവിസ് സ്‌കോട്ട് ആസ്ട്രോവേള്‍ഡ് സംഗീത നിശയില്‍ പങ്കെടുക്കാന്‍ ഭാരതി പോയത്. എന്നാല്‍ ജനത്തിരക്കിനിടയില്‍ ഇരുവരും വേര്‍പിരിഞ്ഞു. മൊബൈല്‍ ഫോണ്‍ കൂടി നഷ്ടപ്പെട്ടതോടെ ആശയവിനിമയം നടത്താന്‍ വഴിയുമില്ലാതെയുമായി. 50,000ത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ തീപടര്‍ന്നെന്ന ഭീതി വ്യാപച്ചതോടെ ജനക്കൂട്ടം പരിഭ്രാന്തരായി ഓടുകയായിരുന്നു.

'അടുത്തു തന്നെ ബിരുദം നേടുമായിരുന്നു അവള്‍; ഞങ്ങള്‍ക്ക് നഷ്ടമായത് ഒരു മാലാഖയെയാണ്' - ഭാരതിയുടെ പിതാവ് സണ്ണി കണ്ണീരടക്കാനാവാതെ പറഞ്ഞു.നവംബര്‍ അഞ്ചിനായിരുന്നു ഹൂസ്റ്റണിനെ നടുക്കിയ അപകടം നടന്നത്. തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് തന്നെ എട്ട് പേര്‍ മരിച്ചു. അപകടത്തിന്റെ നടുക്കത്തില്‍ 11 പേര്‍ക്ക് ഹൃദയാഘാതവും സംഭവിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.