പാവങ്ങളുടെ ദിനാഘോഷം നവംബര്‍ 15ന് ആചരിക്കും

 പാവങ്ങളുടെ ദിനാഘോഷം നവംബര്‍ 15ന് ആചരിക്കും

കൊച്ചി: കത്തോലിക്ക സഭ ആഗോളതലത്തില്‍ പാവങ്ങളുടെ ദിനാഘോഷം ആചരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരമാണ് ദിനാഘോഷം നടത്തുന്നത്. സീറോ മലബാര്‍ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ തൊടുപുഴ മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തില്‍ നവംബര്‍ 15ന് ദിനാഘോഷം ആചരിക്കും.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിങ്കളാഴ്ച രാവിലെ 9.30ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടക്കുന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്‍ മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

സീറോമലബാര്‍ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാദര്‍ ആന്റണി മൂലയില്‍, മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഫാദര്‍ മാത്യു കാക്കനാട്ട്, പ്രൊ-ലൈഫ് അപ്പോസ്റ്റലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷന്‍ ഓഫ് മെന്റലി ഡിസേബിള്‍ഡ് സെക്രട്ടറി സന്തോഷ് ജോസഫ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ലവ് ഹോം രക്ഷാധികാരി മാത്തപ്പന്‍, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ് സി സി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു തുടങ്ങിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ കാരുണ്യ ശുശ്രൂഷകരെ ആദരിക്കും.

സ്‌നേഹ സംഗമത്തില്‍ ദിവ്യരക്ഷാലയത്തിലെ ഇരുന്നൂറ്റി അമ്പത്തോളം സഹോദരങ്ങളും വിവിധ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തകരും പങ്കെടുക്കും. ദിവ്യ രക്ഷാലയത്തോടനുബന്ധിച്ചു ഡി-അഡിക്ഷന്‍ സെന്റര്‍, പാലിയേറ്റീവ് കെയര്‍, മാതൃ ശിശുസംരക്ഷണ കേന്ദ്രം എന്നിവയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൂടാതെ 'അഗതികളുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ദൗത്യം' എന്ന സന്ദേശം പ്രചരിപ്പിക്കാനും സംരക്ഷണ ശുശ്രൂഷകരെ ആദരിക്കാനും വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.