അനുദിന വിശുദ്ധര്‍ - നവംബര്‍ 14
അയര്‍ലന്‍ഡില്‍ കില്‍ഡെയറിലെ കാസലെ ഡെര്‍മോട്ടില്‍ 1128 ലാണ് ലോറന്‍സ് ഒ ടൂളെ എന്ന ലോറന്‍സിന്റെ ജനനം. പത്ത് വയസുള്ളപ്പോള്‍ അവന്‍ ഒരു ജാമ്യ തടവുകാരനായി ലിന്‍സ്‌റ്റെറിലെ രാജാവായ മാക് മുറെഹാദിന് നല്‍കപ്പെട്ടു. നിര്‍ദ്ദയനായ രാജാവ് ലോറന്‍സിനോട് വളരെ ക്രൂരമായി പെരുമാറിയതിനാല്‍ അവനെ പിന്നീട് ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു.
അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയില്‍ ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25 ാമത്തെ വയസില്‍ മെത്രാന്റെ മരണശേഷം ലോറന്‍സിനെ അവിടത്തെ ആശ്രമാധിപനായി തെരഞ്ഞെടുത്തു. തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും അദ്ദേഹം നയിച്ചു. 1161 ല്‍ ഡബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വ സമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1171 ല്‍ ലോറന്‍സ് തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക് വരുന്ന വഴി സമനില തെറ്റിയ ഒരാള്‍ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. തുടര്‍ന്ന് ലോറന്‍സ് കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു.
അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലയ്ക്കുകയും അദ്ദേഹം വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും അനുകമ്പയും വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാധ്യസ്ഥന്‍ എന്ന നിലക്കും ലോറന്‍സ് അറിയപ്പെട്ടിരുന്നു. 1180 ല്‍ നോര്‍മണ്ടിയിലെ യൂ എന്ന സ്ഥലത്ത് അദ്ദേഹം മരണപ്പെടുകയും 1225 ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പ ലോറന്‍സിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. യൂട്രെക്ടിലെ ആല്‍ബെറിക്
2. വെയില്‍സിലെ ദിബ്രിസിയൂസ്
3. തെയില്‍സിലെ ക്ലെമെന്തിനൂസ്
4. പാഫ്‌ലഗോണിയായിലെ ഹൈപാഷിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.