തിരുവനന്തപുരം: ഓര്‍ഡനറി ബസ് ചാര്‍ജ് വര്‍ധനവിന്റെ മറ പിടിച്ച് സൂപ്പര്‍ ക്‌ളാസ് സര്‍വീസിലെ നിരക്കും വര്‍ധിപ്പിക്കാന്‍ നീക്കം. കഴിഞ്ഞ വര്‍ഷം ജൂലായ് മൂന്നു മുതല്‍ സൂപ്പര്‍ സര്‍വീസുകളുടെ നിരക്ക് 25% കൂട്ടിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ യാത്രക്കാരെ ഇരുത്തി കൊണ്ടു പോകണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കുമ്പോള്‍ നഷ്ടം വരാതിരിക്കാനായിരുന്നു ആ വര്‍ധന.
സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് എല്‍.ഡി.എഫ് അനുവാദം നല്‍കിയത്. അതെല്ലാം ഓര്‍ഡിനറി സര്‍വീസാണ്. സൂപ്പര്‍ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്കു മാത്രമാണ്. ലോക്ക് ഡൗണില്‍ ഇളവു വന്നപ്പോള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ആഴ്ചയില്‍ മൂന്നു ദിവസം സൂപ്പര്‍ക്ലാസ് നിരക്കില്‍ 25 % കുറച്ചിരുന്നു. ചാര്‍ജ് വര്‍ധന കൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് ആനുപാതികമായ വരുമാന വര്‍ധന ഉണ്ടായിട്ടില്ല.
കൂടാതെ നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന പദ്ധതി കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നിരക്ക് കുറയ്ക്കാന്‍ ആലോചിച്ചതുമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് നടപ്പാകാതെ പോയത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയാണ്. ഓര്‍ഡിനറി ടിക്കറ്റ് ചാര്‍ജില്‍ ദൂര യാത്ര ചെയ്യാം. രണ്ട് ജില്ല വിട്ടുള്ള യാത്രയ്ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസുകളെയാണ് കെ.എസ്.ആര്‍.ടി.സി അയയ്ക്കുന്നത്. ഓര്‍ഡിനറിയുടെ ഇരട്ടിയോളം നിരക്കാണ് സൂപ്പര്‍ഫാസ്റ്റിന്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കൊല്ലത്ത് പോകാന്‍ 15 രൂപ മതി. രണ്ട് മണിക്കൂറിന് മുമ്പ് എത്തും. രണ്ടു മണിക്കൂര്‍ എടുത്ത് എത്തുന്ന തിരുവനന്തപുരം കൊല്ലം ഫാസ്റ്റ് പാസഞ്ചറില്‍ 84 രൂപ വേണം. മെമു ഉള്‍പ്പെടെ നാലു പാസഞ്ചര്‍ ട്രെയിനുകളാണ് തിരുവനന്തപുരം-കൊല്ലം സര്‍വീസ് നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.