അജ്മാന്‍: യുഎഇ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍. നവംബർ 21 മുതല്‍ ഡിസംബർ 31 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. ഈ 40 ദിവസത്തിനുളളില്‍ ബ്ലാക്ക് പോയിന്‍റ് റദ്ദാക്കുന്നതും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ ലഭിക്കുന്നതിനുമുളള നടപടികളും ഉടമകള്‍ക്ക് നടത്താം.
നവംബർ 14 ന് മുന്‍പുളള പിഴകള്‍ക്കാണ് ഇളവ് അനുവദിക്കുന്നതെന്ന് അജ്മാന്‍ പോലീസ് കമാന്‍റർ ഇന്‍ ചീഫ് മേജർ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുളള അല്‍ നുഐമി പറഞ്ഞു. അജ്മാന്‍ കിരീടാവകാശിയും അജ്മാന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിർദ്ദേശപ്രകാരം യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് സാഹചര്യത്തില്‍ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയെന്നുളളതു കൂടിയാണ് ലക്ഷ്യം. ജനങ്ങളെ നേരിട്ട് കണ്ട് പോലീസിന്‍റെ സേവനങ്ങളെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.