ഡാളസ് വിമാനത്താവളത്തില്‍ എയര്‍ലൈന്‍ ജീവനക്കാരിക്കു മര്‍ദ്ദനം;അറസ്റ്റിലായ യുവതി ജയിലില്‍

ഡാളസ് വിമാനത്താവളത്തില്‍ എയര്‍ലൈന്‍ ജീവനക്കാരിക്കു മര്‍ദ്ദനം;അറസ്റ്റിലായ യുവതി ജയിലില്‍


ഡാളസ്: സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ ജീവനക്കാരിയെ തലയില്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച 32 കാരിയെ അറസ്റ്റ് ചെയ്തു. ഡാളസ് വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം. വിമാന യാത്രയ്ക്കുള്ള ബോര്‍ഡിംഗ് നടപടിക്കിടെയാണ് ഏരിയല്‍ ജീന്‍ ജാക്സണ്‍ അക്രമാസക്തയായത്.ലവ് ഫീല്‍ഡില്‍ ആണ് അവര്‍ അറസ്റ്റിലായത്.

ആക്രമണത്തില്‍ ഏരിയല്‍ ജീന്‍ ജാക്സണെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഡാളസില്‍ നിന്ന് ന്യൂയോര്‍ക്കിലെ ലാ ഗാര്‍സിയ വിമാനത്താവളത്തിലേക്കുള്ള വിമാനത്തിന്റെ ബോര്‍ഡിംഗ് പ്രക്രിയയ്ക്കിടെയാണ് സംഭവമെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വക്താവ് ക്രിസ് മെയിന്‍സ് പറഞ്ഞു. വിമാനത്തില്‍ കയറിയ ഉടനെ പിന്‍ഭാഗത്ത് ഒരു ഓപ്പറേഷന്‍ ഏജന്റുമായി ജീന്‍ ജാക്സണ്‍ ആദ്യം വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തുകടക്കണമെന്ന് ആവശ്യപ്പെട്ടു. പുറത്തേക്കു പോകുന്നതിനിടെ രണ്ടാമത്തെ ഓപ്പറേഷന്‍ ഏജന്റുമായി വാക്കേറ്റത്തിനു മുതിര്‍ന്നു.ശാരീരികമായി ആക്രമിക്കുകയും ചെയ്തു.

യുവതിയായ ഓപ്പറേഷന്‍ ഏജന്റിനാണ് ആക്രമണം നേരിട്ടതെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. 10,000 ഡോളര്‍ ബോണ്ട് ജാമ്യ വ്യവസ്ഥയില്‍ ഏരിയല്‍ ജീന്‍ ജാക്സണെ ഡാളസ് കൗണ്ടി ജയിലില്‍ അടച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.