മെക്സിക്കോ സിറ്റി: മയക്കുമരുന്നു കടത്തു സംഘങ്ങളുടെ പകയുടെ ഭാഗമായി വടക്കു പടിഞ്ഞാറന്‍ മെക്സിക്കോയില്‍ തോക്കുധാരികള്‍ ഒരു വീട് ആക്രമിച്ച് മൂന്ന് സ്ത്രീകളും 14 വയസുള്ള ആണ്‍കുട്ടിയുമുള്‍പ്പെടെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. 8 മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അടുത്തുള്ള പട്ടണമായ സിലാവോയിലെ ഒരു വീട്ടിലും നാലു പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
മയക്കുമരുന്നു കടത്തു സംഘങ്ങള്‍ സ്ഥിരമായി പരസ്പരം ഏറ്റുമുട്ടാറുള്ള അപാസോ ഒ എല്‍ ഗ്രാന്‍ഡെ മേഖലയിലാണ് കൂട്ട കൊലപാതകം നടന്നതെന്ന് ഗ്വാനജുവാറ്റോ സംസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കൈയില്‍ വെടിയുണ്ടയേറ്റു പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള സൂചന നല്‍കുന്ന കൈയെഴുത്തു സന്ദേശം സംഭവ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.സിലാവോയില്‍ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.