കൊച്ചി: അവയവ മാറ്റം നടത്തുന്നത് ഉറ്റ ബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പാക്കരുതെന്ന് ഹൈക്കോടതി. സ്വാപ് ട്രാന്‍സ്പ്ലാന്റിന് അനുമതി തേടുന്ന അപേക്ഷകളില്‍ ഈ വ്യവസ്ഥ പരിഗണിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വാപ് ട്രാന്‍സ്പ്ലാന്റിന് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
മലപ്പുറം സ്വദേശി മൊയ്തീന്‍ കുട്ടി ഇദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവും ദാതാവുമായ ഉമര്‍ ഫാറൂഖ്, കണ്ണൂര്‍ സ്വദേശി സലിം ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹര്‍ജിക്കാര്‍. രക്ത ഗ്രൂപ്പ് ചേരാത്തതിനെ തുടര്‍ന്ന് ദാതാക്കളെ പരസ്പരം വച്ചു മാറിയുള്ള സ്വാപ് ട്രാന്‍സ്പ്ലാന്റിന് ഇവര്‍ അനുമതി തേടിയെങ്കിലും തള്ളുകയായിരുന്നു.
അടുത്ത ബന്ധുക്കളല്ലെന്ന് വിലയിരുത്തിയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റിന് അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട സ്വാപ് ട്രാന്‍സ്പ്ലാന്റിന് 2018ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിയമപ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവര്‍ക്കും അവയവദാനം നടത്താനാവും. അതിനാല്‍, സ്വാപ് ട്രാന്‍സ്പ്ലാന്റിന് അടുത്ത ബന്ധുക്കള്‍ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അവയവദാനവുമായി ബന്ധപ്പെട്ട വാണിജ്യ താല്‍പര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ഓതറൈസേഷന്‍ കമ്മിറ്റി ചെയ്യേണ്ടണ്ടതെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.