കൊച്ചി: കേരള കാത്തലിക് ഫെഡറേഷന്‍ ( കെ.സി.എഫ് ) ജനറല്‍ അസംബ്ലി എറണാകുളം പി.ഒ.സിയില്‍ നടന്നു. 2021-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് നടന്നത്. ജനറല്‍ അസംബ്ലി കൊല്ലം രൂപത മെത്രാനും കെസിബിസി അല്‍മായ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ മാര്‍ പോള്‍ ആന്റണി മുല്ലശ്ശേരിയാണ് ഉദ്ഘടനം നിര്‍വഹിച്ചത്. ഒപ്പം കേരള കൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയാവതരണവും അദ്ദേഹം നടത്തി.
ഡോ.കെ.എം ഫ്രാന്‍സിസ് പ്രസിഡന്റ് (സിറോ മലബാര്‍ സഭ) അഡ്വ. ജസ്റ്റ്യന്‍ കരിപ്പാട്ട് ജനറല്‍ സെക്രട്ടറി (ലത്തീന്‍ സഭ) വി.പി മത്തായി ട്രഷറര്‍ (മലങ്കര സഭ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം, കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, എം.സി.എ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ പി.കെ ജോസഫ്, ഡേവീസ് തുളവത്ത്, പ്രഷീല ബാബു, മേരി കുരിയന്‍, സജീ ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതോടൊപ്പം ജനറല്‍ അസംബ്ലി തിരഞ്ഞെടുപ്പ് സമ്മേളം കോതമംഗലം രൂപത മെത്രാനും കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി സെക്രട്ടറി ജനറലും കെ.സി.എഫിന്റെ വൈദിക ഉപദേഷ്ടാവുമായ റവ.ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി ആമുഖ സന്ദേശം നല്‍കി. കെ.സി.എഫ് പ്രസിഡണ്ട് പി.കെ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര റിപ്പോര്‍ട്ടും ട്രഷറര്‍ ജസ്റ്റിന്‍ കരിപ്പാട്ട് കണക്കും അവതരിപ്പിച്ചു.
കേരള കാത്തലിക് ഫെഡറേഷന്‍ ( കെ.സി.എഫ് ) പ്രസിഡന്റായും കെ.സി.ബി.സി അല്‍മായ കമ്മിഷന്‍ ജോയിന്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.എം ഫ്രാന്‍സിസ് കെ.സി.ബി.സി അധ്യക്ഷനും സിറോ മലബാര്‍ സഭ തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കുകയും ചെയ്തു. കത്തോലിക്ക സഭയുടെ പൊതുവായും സമൂഹത്തിന്റെയും പ്രശ്‌നങ്ങളില്‍ കത്തോലിക്ക സഭയിലെ അല്‍മായരെ ഒറ്റകെട്ടായി നയിക്കാന്‍ കെ.സി.എഫിന് കഴിയണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.