നവീകരിച്ച കുര്‍ബാന ക്രമം; വിമത വൈദികരുടെ ഇടവകകളിലേക്ക് മിന്നല്‍ പ്രതിഷേധം

നവീകരിച്ച കുര്‍ബാന ക്രമം; വിമത വൈദികരുടെ ഇടവകകളിലേക്ക് മിന്നല്‍ പ്രതിഷേധം

കൊച്ചി: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത രൂപത്തിലുള്ള അര്‍പ്പണം നടപ്പാക്കാന്‍ അല്‍മായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ സഭയിലെ വിമത വൈദികര്‍ ഇരിക്കുന്ന ഇടവകകളില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

നവീകരിച്ച കുര്‍ബാന ക്രമവും വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത രൂപത്തിലുള്ള അര്‍പ്പണവും 2021 നവംബര്‍ 28 ആരാധനാക്രമ വത്സരത്തിന്റെ ആരംഭ ദിവസം മുതല്‍ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം വിശ്വാസികള്‍ മുന്‍പില്‍ നിന്ന് കൊണ്ട് ഓരോ ഇടവകയിലും എറ്റെടുത്ത് നടപ്പാക്കണമെന്നാണ് സെക്രട്ടറിയുടെ ആവശ്യം.

വിമത വൈദികര്‍ക്കെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുകയാണ്. സഭയുടെ തീരുമാനത്തെ അംഗീകരിക്കുവാനും സഭാ നിയമങ്ങളോട് വിശ്വസ്തത പുലര്‍ത്തി അവ നടപ്പാക്കുവാനും വൈദികര്‍ക്ക് കടമയുണ്ട്. സഭയില്‍ വിഭാഗീയതയും അനൈക്യവും വളരുവാനുള്ള സാധ്യതകളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും അല്‍മായ സെക്രട്ടറി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26