ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍, ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വിഭാഗങ്ങളില്‍ നിന്നും ആയിരത്തിലധികം സ്ത്രീകള്‍ക്കാണ് എല്ലാവര്‍ഷവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകേണ്ടിവരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് നിര്‍ബന്ധിതമായി മതം മാറ്റി വിവാഹം ചെയ്യുന്നുണ്ടെന്ന്് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷിക്നാസ് ഖോഖര്‍ വ്യക്തമാക്കിയതായി 'ഗ്രീക് സിറ്റി ടൈംസ്'റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സംഭവങ്ങള്‍ പാകിസ്താനില്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളും കുടുംബങ്ങളും ഭീതിയിലാണെങ്കിലും പാക് സര്‍ക്കാര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്‍ പാസാക്കാന്‍ പാകിസ്താന്‍ പാര്‍ലമെന്റ് വിസമ്മതിച്ചുവെന്നും ഖോഖര്‍ പറയുന്നു.
ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടത് ആവശ്യമാണെന്നും അഷിക്നാസ് ഖോഖര്‍ പറഞ്ഞു. ഈയിടെയും അത്തരമൊരു സംഭവം ഉണ്ടായി. പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും മുസ്ലീം യുവാവ് വിവാഹം ചെയ്യുകയും ചെയ്തു. 12 വയസ്സുകാരിയായ മീരാബ് അബ്ബാസ് എന്ന പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. മുഹമ്മദ് ദാവൂദ് എന്ന എന്ന യുവാവാണ് ക്രൂരതയ്ക്ക് പിന്നിലെന്നും ഖോഖര്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകള്‍ക്ക് നേരെയും അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് മാത്രം 2021 പകുതി വരെ 6754 സ്ത്രീകളെയാണ് തട്ടിക്കൊണ്ടു പോയത്. ഇതില്‍ 1890 സ്ത്രീകളും 752 പെണ്‍കുട്ടികളും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. 3721 സ്ത്രീകള്‍ മറ്റ് രീതിയില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്ന സംഭവങ്ങളില്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പാകിസ്താനും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.