അല്‍ മനാമ അല്‍ മൈദാന്‍ നാലുവരി പ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

അല്‍ മനാമ അല്‍ മൈദാന്‍ നാലുവരി പ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

ദുബായ്: ദുബായ് അലൈന്‍ റോഡ് വികസനത്തിന്‍റെ ഭാഗമായി പണിത അല്‍ മനാമ അല്‍ മൈദാന്‍ റോഡുകളെ ബന്ധിപ്പിച്ചുളള നാലുവരിപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 328 മീറ്റർ നീളമുളള പാലമാണ് ഇത്. മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ ദുബായ് അലൈന്‍ റോഡിലൂടെ കടന്നുപോകാനാകുന്ന വാഹങ്ങളുടെ ശേഷിയും ഉയരും. ബു കാദ്രയിൽ നിന്ന് എമിറേറ്റ് റോഡിലേക്ക് കയറാനുള്ള സമയം 16ൽ നിന്ന് എട്ടു മിനിറ്റാകുമെന്നും അധികൃതർ വ്യക്തമാക്കി.ഇത് കൂടാതെ റാസ് അൽഖോർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇപ്പോള്‍ നിർമ്മാണത്തിലിക്കുന്നതുള്‍പ്പടെ ആറ് പാലങ്ങള്‍ കൂടി പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും അധികൃതർ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.