സംസ്ഥാനത്ത് രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തത് 14 ലക്ഷം പേർ; 22,357 പേർക്ക് വിസമ്മതം

സംസ്ഥാനത്ത് രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തത് 14 ലക്ഷം പേർ; 22,357 പേർക്ക് വിസമ്മതം

തിരുവനന്തപുരം: സംസ്ഥാനത്ത് സമയപരിധി കഴിഞ്ഞിട്ടും കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാതെ 14.18 ലക്ഷം പേരുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. 3.02 ലക്ഷം പേർ കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് രണ്ടാം ഡോസ് എടുക്കാൻ വൈകുന്നത്.

എന്നാൽ 78,867 പേർ ഒന്നാം ഡോസിനു ശേഷം വിദേശത്തേക്കു പോയി. 22,357 പേർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചു. 6.91 ലക്ഷം പേർക്ക് വാക്സിൻ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ വൈകുന്നവരിൽ 10.7 ലക്ഷം പേർ കോവിഷീൽഡും 3.47 ലക്ഷം പേർ കോവാക്സിനും എടുത്തവരാണ്. ആദ്യ ഡോസ് കോവാക്സിൻ എടുത്തശേഷം 12,889 പേർ രണ്ടാം ഡോസായി വേറെ വാക്സീൻ എടുത്തു.

അതേസമയം രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ വിതരണത്തിന് കൂടുതൽ പ്രാമുഖ്യം നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.