കോഴിക്കോട്: കേന്ദ്ര മന്ത്രിയുമായുള്ള സ്പീക്കർ എം.ബി രാജേഷിന്‍റെ സ്നേഹ ബന്ധത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.ടി ബൽറാം. ഡല്‍ഹി വംശഹത്യക്ക് ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ചാണ് വി.ടി ബല്‍റാം രംഗത്ത് എത്തിയിരിക്കുന്നത്.
'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് വി.ടി ബല്‍റാം പ്രതികരിച്ചത്. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നതായും അഭിമാനിക്കുന്നതായും വി.ടി ബല്‍റാം വ്യക്തമാക്കി. 
അതേസമയം ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് ഠാക്കൂര്‍. ഠാക്കൂറുമായുള്ള നിരന്തര ബന്ധം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം സ്പീക്കർ ഫേസ്ബുക്കിൽ ചിത്ര സഹിതം പോസ്റ്റ് ഇട്ടത് വൻ വിമർശനത്തിന് ഇട വരുത്തിയിരുന്നു.
പൗരത്വ സമര കാലത്ത് മുസ്ലിംകളെ മുഴുവൻ വെടിവെച്ചു കൊല്ലണം എന്ന്  പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ച സ്പീക്കർ എം.ബി രാജേഷിന് സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നിരുന്നത്. 
ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് ഠാക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് ഠാക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള  സൗഹൃദമാണ് എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്. 
പത്തുവർഷം പാർലമെന്റില്‍ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് ഠാക്കൂറുമായുള്ളതെന്നും പാർലമെന്‍റില്‍ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എം.ബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് ഠാക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ പ്രതികരണമാണ് ഇതിനെതിരെ ഉണ്ടാകുന്നത്. വിമര്‍ശനവുമായി എഴുത്തുകാരി ദീപാ നിശാന്തും രംഗത്തെത്തി. പൗരത്വനിയമത്തിനെതിരെ വംശഹത്യക്കാഹ്വാനം ചെയ്ത വർഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ദീപാ നിശാന്ത് ചോദിച്ചു. ഫേസ്ബുക്കിലാണ് ദീപാ നിശാന്ത് എം.ബി രാജേഷിനെതിരെ രംഗത്തുവന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.