ദുബായ്: ദേശീയ റെയില്‍ ശൃംഖലയായ എത്തിഹാദ് റെയില്‍ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ട നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഒമ്പത് തുരങ്കങ്ങളുടെ നിർമ്മാണമാണ് നിലവില്‍ പൂർത്തിയായിരിക്കുന്നത്. പദ്ധതിയുടെ മറ്റ് പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷർഖി, ഇത്തിഹാദ് റെയില്‍ ചെയർമാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യീദ് തുടങ്ങിയവർ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി സകാംകം പ്രദേശം സന്ദർശിച്ചു.
600 ലധികം വിദഗ്ധരുടെയും തൊഴിലാളികളുടേയും പരിശ്രമത്തിന്റെ ഫലമായി രണ്ടുമാസം മുന്‍പാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായത്. 6.9 കിലോമീറ്റോളമുളള തുരങ്കങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുളള നിർമ്മാണ പ്രവർത്തനങ്ങളെയും ശ്രമങ്ങളെയും ഷെയ്ഖ് ഹമദ് അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.