ദുബായ്: പൊതു ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ സംതൃപ്തിയറിയാനുളള സംവിധാനവുമായി റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തിയാണ് ഉപഭോക്താക്കളുടെ സംതൃപ്തി ആർടിഎ മനസിലാക്കുക.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും സന്തോഷവും സംതൃപ്തിയും ഉറപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഉപഭോക്തൃ അഭിപ്രായങ്ങള്‍ ടെക്സ്റ്റ് രൂപത്തില്‍ രേഖപ്പെടുത്തും. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് രീതിയിലൂടെയാണ് ഇത് സാധ്യമാകുക. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങളുടെ ഉളളടക്കം ഉപയോഗിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നുളളതാണ് ആർടിഎയുടെ ലക്ഷ്യം.
വൈകാരിമായുളള പ്രതികരണങ്ങള്‍ ഉള്‍പ്പടെ രേഖപ്പെടുത്തുമെന്നഉളളതുകൊണ്ടുതന്നെ കൃത്യമായ വിവര ശേഖരണം സാധ്യമാകും. ഏത് മേഖലയിലാണ് പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയ്ക്ക് ഇതിലൂടെ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.