മംഗളൂരൂ: രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയിൽ. കണ്ണൂര്‍ സ്വദേശി സുബൈര്‍, അബ്‌ദുള്‍ നസീര്‍, ദീപക് കുമാര്‍ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്.
അഡയാറില്‍ നിന്നും ലാല്‍ബാഗിലേക്കുള്ള യാത്രയ്‌ക്കിടയില്‍ വാഹന പരിശോധനയിലാണ് ഇവരുടെ പക്കല്‍ നിന്നും പണം കണ്ടെത്തിയത്.
രണ്ട് ബാഗുകളിലായിട്ടാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ശിവമോഗയില്‍ നിന്നും ചിത്രദുര്‍ഗയില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത നോട്ടുകള്‍ കൊണ്ടുവന്നത്. ഒരു കോടി 92.5 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
1000 രൂപയുടെ പത്ത് കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമായിരുന്നു ഉണ്ടായിരുന്നത്. പഴയ നോട്ടുകള്‍ 50 ശതമാനം മൂല്യത്തില്‍ ബാങ്ക് എടുക്കുമെന്ന തരത്തില്‍ ആളുകളെ പറഞ്ഞ് പറ്റിച്ചതായും പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.