ദുബായ്: ദേശീയദിനമുള്‍പ്പടെയുളള അവധി ദിനങ്ങള്‍ വരുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുളള യാത്രക്കാർ വർദ്ധിക്കുമെന്ന് അധികൃതർ. നവംബർ 28 മുതല്‍ ഡിസംബർ 5 വരെയുളള തിയതികളില്‍ 1.8 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളം വഴി കടന്നുപോകും. അതായത് ദിവസേന 164000 പേർ യാത്രചെയ്യുമെന്നാണ് വിലയിരുത്തല്‍. ഡിസംബർ നാലിനാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. 1.9 ദശലക്ഷം പേർ അന്ന് ദുബായ് വിമാനത്താവളം വഴി കടന്നുപോകും.
1. ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ യാത്ര നിയന്ത്രണങ്ങളെന്തൊക്കെയാണെന്ന് മനസിലാക്കി വേണം യാത്ര. എല്ലാ രേഖകളുമായിവേണം യാത്ര
2. വിമാനത്താവളത്തിലേക്ക് കുറച്ച് നേരത്തെ പുറപ്പെടാം. ഒരുപക്ഷെ റോഡുകളില്ലാം തിരക്ക് അനുഭവപ്പെട്ടേക്കാം.
3. ടെർമിനല്‍ ഒന്നില്‍ നിന്നാണ് യാത്രയെങ്കില്‍ ഫ്ളൈറ്റിന്‍റെ സമയത്തിന് മൂന്ന് മണിക്കൂർ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തുക.
4. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാണെങ്കില്‍ അത് ഉപയോഗപ്പെടുത്തുക.
5. തിരക്കുളള സമയങ്ങളില്‍ ടിക്കറ്റെടുത്ത യാത്രക്കാരെ മാത്രമാണ് ഡിപാർച്ചർ സോണിലേക്ക് അനുവദിക്കുകയെന്നുളളതുകൂടി ഓർക്കുക. യാത്ര അയക്കാന്‍ ബന്ധുജനങ്ങളെല്ലാവരും കൂടി വിമാനത്താവളത്തിലെത്തേണ്ടതില്ലെന്ന് ചുരുക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.