ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു

ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു

മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ്.

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ കണ്ടെത്തി. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന വൈറസ് ബാധയാണെന്നിതെന്ന് സ്ഥിരീകരിച്ചു. ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്.

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് രോഗമെന്നാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. 2005 ലാണ് ഈ വൈറസിനെ വൈദ്യശാസ്ത്രം ആദ്യം കണ്ടെത്തിയത്. അതിനുശേഷം നിരവധി രാജ്യങ്ങളില്‍ ഈ അണുബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായിട്ടാണ് ഈ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗികളില്‍ ഒരാള്‍ക്ക് 50 വയസും മറ്റൊരാള്‍ക്ക് 40 വയസുമാണ്. രണ്ടുപേരിലും ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ വച്ച് സപ്ലിമെന്റല്‍ ഓക്സിജന്‍ തെറാപ്പിക്ക് പുറമെ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും ഉള്‍പ്പെടെയുള്ള ചികിത്സ ആദ്യ രോഗിക്ക് നല്‍കിയിരുന്നു.

അണുബാധ കുറയാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. എയിംസില്‍ വച്ച് രോഗിക്ക് ആംഫോട്ടെറിസിന്‍ ബിയും, ഓറല്‍ വോറിക്കോണസോള്‍ കുത്തിവയ്പ്പും നല്‍കി. എന്നിട്ടും അണുബാധ കുറഞ്ഞിരുന്നില്ല.

പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ട രണ്ടാമത്തെ രോഗിയെയും എയിംസിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിനും ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ് നല്‍കുകയും ചെയ്തു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് ഇരുവരും മരിച്ചത്.

ഈ വൈറസിന് മൂന്ന് തരം ആന്റി ഫംഗല്‍ മരുന്നുകള്‍ മാത്രമേ ലോകത്തുള്ളു. ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും ഫംഗസ് അണുബാധകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.