തെളിയിച്ചത് നാല് കേസുകള്‍, തുമ്പുണ്ടാക്കിയത് 32 കേസുകള്‍ക്ക്; ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നം ഡിങ്കോ വിടവാങ്ങി

തെളിയിച്ചത് നാല് കേസുകള്‍, തുമ്പുണ്ടാക്കിയത് 32 കേസുകള്‍ക്ക്; ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നം ഡിങ്കോ വിടവാങ്ങി

മയറൂര്‍: ചന്ദനക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്ന ഡിങ്കോ ഇനിയില്ല. വനംവകുപ്പിന്റെ നായ കിച്ചു എന്ന് വിളിക്കുന്ന ഡിങ്കോ വിടവാങ്ങി. നിരവധി ചന്ദനക്കടത്ത് കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ശേഷമാണ് ഡിങ്കോ വിടവാങ്ങിയത്. സര്‍വീസില്‍ നിന്ന് വിരിമിച്ച ശേഷം വിശ്രമ ജീവതം നയിച്ചിരുന്ന ഡിങ്കോയുടെ മരണം പ്രായാധിക്യം മൂലമാണ്.

ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന 12 വയസിനടുത്ത് പ്രായമുണ്ടായിരുന്ന നായയായിരുന്നു ഡിങ്കോ. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഡിങ്കോ 2011ലാണ് വനം വകുപ്പിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് പ്രമാദമായ നാല് ചന്ദനക്കടത്ത് കേസുകള്‍ തെളിയിച്ച ഡിങ്കോ 35-ഓളം കേസുകള്‍ക്കാണ് തുമ്പുണ്ടാക്കിയത്.

ചന്ദനം മണത്ത് കണ്ടുപിടിക്കുന്നതിലുള്ള പ്രത്യേക വൈദഗ്ധ്യമാണ് ഡിങ്കോയെ പ്രിയങ്കരനാക്കിയത്. എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി 2019-ലാണ് ഡിങ്കോ വനംവകുപ്പിലെ സര്‍വീസില്‍ നിന്ന് വിരമിച്ചത്. സര്‍വീസില്‍ നിന്നു റിട്ടയര്‍ ചെയ്തിട്ടും സര്‍വീസ് കാലാവധിയില്‍ നല്‍കിയ സേവനങ്ങള്‍ക്കു പകരം ഉദ്യോഗസ്ഥര്‍ സംരക്ഷിച്ചുവരികയായിരുന്നു ഡിങ്കോയെ.

ശാന്തനായ നായയയായിരുന്നു ഡിങ്കോയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.ജി വിനോദ് കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ കെ.വി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ടിങ്കോയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.