കോവിഡ് വ്യാപനം തുടര്‍ന്നാല്‍ യൂറോപ്പില്‍ ഏഴുലക്ഷം പേര്‍കൂടി മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം തുടര്‍ന്നാല്‍  യൂറോപ്പില്‍ ഏഴുലക്ഷം പേര്‍കൂടി മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

കോപ്പൻഹേഗൻ: യൂറോപ്പിൽ കോവിഡ് രോഗവ്യാപനം ഇപ്പോളത്തെ നിലയിൽ തുടർന്നാൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളം പേർകൂടി മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും സംഘടന പറയുന്നു.

കോവിഡ് തീവ്രമായി പടരുന്നതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പും വന്നിരിക്കുന്നത്. 2022 മാർച്ച് വരെ 53 ൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

വാക്സിനേഷൻ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയർത്തുന്നു. സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കോവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200 ലേക്ക് ഉയർന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. യൂറോപ്പിലും മധ്യേഷ്യയിലും പ്രധാന മരണകാരിയായ രോഗമാണിപ്പോൾ കോവിഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.