തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ 150 സംരംഭങ്ങള്‍ തുടങ്ങാന്‍ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിപ്രകാരം കെ.എസ്.ഐ.ഡി.സി.യും നോര്‍ക്കയുമാണ് പദ്ധതിക്ക് സഹായം നല്‍കുന്നത്.
അഞ്ചു ശതമാനം പലിശ നിരക്കില്‍ രണ്ടു കോടിവരെയാണ് വായ്പ അനുവദിക്കുക. വ്യവസായ വികസന കോര്‍പ്പറേഷനും നോര്‍ക്കയും ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം. പണം ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കെ.എസ്.ഐ.ഡി.സി.യും നോര്‍ക്കയും ധാരണാപത്രം ഒപ്പിട്ടു.
രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവരും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും അപേക്ഷിക്കാം. ഉത്പാദന-സേവന മേഖലകളില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് സഹായം അനുവദിക്കുക. 25 ലക്ഷം മുതല്‍ രണ്ടുകോടിരൂപവരെ വായ്പ ലഭിക്കും. 8.75 ശതമാനമാണ് പലിശ. ഇതില്‍ 3.75 ശതമാനം കോവിഡ്-19 സമാശ്വാസ പദ്ധതിപ്രകാരം നോര്‍ക്ക സബ്സിഡിയായി നല്‍കും. അഞ്ചരവര്‍ഷമാണ് വായ്പയുടെ കാലാവധി.
നാലുവര്‍ഷം പലിശ സബ്സിഡി ലഭിക്കും. അവസാന ഒന്നരവര്‍ഷം 8.75 ശതമാനം നിരക്കില്‍ പലിശ സംരംഭകര്‍ നല്‍കേണ്ടിവരും. തിരിച്ചടവിന് ആറുമാസം മൊറട്ടോറിയം വായ്പത്തിരിച്ചടവിന് ആറുമാസം മൊറട്ടോറിയം ഉണ്ടായിരിക്കും. ഇത് മുതലിന് മാത്രമാണ്. പലിശ നല്‍കണം. ആറുമാസം കഴിഞ്ഞാല്‍ മുതലും പലിശയും ചേര്‍ത്ത് അടയ്ക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.