അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജി വച്ച് സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജി വച്ച് സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

കോപ്പൻഹേഗൻ: അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജി വച്ച് സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി . സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ(54) ആണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മണിക്കൂറുകൾക്കകം രാജിവെച്ചത്.

മുൻ നീന്തൽ ചാംപ്യനായ മഗ്ദലെന 1996 ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണ് രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്. ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണ് മഗ്ദലെനയുടെ രാജിക്ക് കാരണമായത്. 

പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാന നിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്. 174 പേർ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ നാമനിർദേശം തള്ളാൻ കുറഞ്ഞത് 175 എതിർവോട്ട് വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.