ന്യൂയോര്‍ക്ക്: പുതുവത്സരദിനത്തില്‍ കാണാതായ ഇന്ത്യന്‍ യുവതിയെ മുന്‍ കാമുകന്റ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മെരിലാന്‍ഡിലെ അപ്പാര്‍ട്മെന്റില്‍ കുത്തേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
എല്ലിക്കോട്ട് സിറ്റിയിലെ ഡേറ്റ ആന്റ് സ്ട്രാറ്റജി അനലിസ്റ്റ് ആയ നികിത ഗോഡിശാല(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുന്‍ അര്‍ജുന്‍ ശര്‍മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ജനുവരി രണ്ടിന് യുവതിയെ കാണാനില്ലെന്ന് അര്‍ജുന്‍ ശര്‍മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഡിസംബര്‍ 31 ന് തന്റെ അപ്പാര്‍ട്‌മെന്റിലാണ് യുവതിയെ അവസാനമായി കണ്ടതെന്നും യുവാവ് മൊഴി നല്‍കിയിരുന്നു.
ജനുവരി മൂന്നിന് അന്വേഷണ സംഘം ഇയാളുടെ അപ്പാര്‍ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നികിതയെ കാണാനില്ലെന്ന് പരാതി നല്‍കിയ അതേ ദിവസം തന്നെ അര്‍ജുന്‍ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം.
ഡിസംബര്‍ 31 ന് രാത്രിയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അര്‍ജുനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ഫെഡറല്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് പറഞ്ഞു.
നികിത ഗോഡിശാലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി.
ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളെ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുന്ന ഒരു സഹകരണ ഉടമ്പടി അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുണ്ട്. എന്നാല്‍ സാധാരണയായി കോടതി അവലോകനങ്ങളും നയതന്ത്ര ഏകോപനവും ഉള്‍പ്പെടുന്നതിനാല്‍ അത്തരം നടപടികള്‍ മാസങ്ങളോളം നീണ്ടു പോകാറുണ്ട്.
2022 ല്‍ അമേരിക്കയില്‍ എത്തിയ നികിത, കൊളംബിയ, മെറിലാന്‍ഡ് എന്നിവിടങ്ങളിലെ വ്ഹേദ ഹെല്‍ത്ത് എന്ന സ്ഥാപനത്തിലെ ഡാറ്റാ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന നിതിക ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് 'ഓള്‍-ഇന്‍ അവാര്‍ഡ്' നേടിയിരുന്നു.
മുന്‍പ് മാനേജ്‌മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്ത് എന്ന സ്ഥാപനത്തില്‍ ഡാറ്റാ അനലിസിസ് ആന്‍ഡ് വിഷ്വലൈസേഷന്‍ സ്പെഷ്യലിസ്റ്റ് ആയി ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെറിലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ബാള്‍ട്ടിമോര്‍ കാമ്പസില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷമാണ് നികിത അമേരിക്കയില്‍ ജോലിക്ക് പ്രവേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.