അനുദിന വിശുദ്ധര്‍ - നവംബര്‍ 27
ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് വിശുദ്ധ മാക്‌സിമസ്  ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും  ആഗ്രഹങ്ങളെ നിയന്ത്രിച്ചും അഗാധമായ എളിമ അഭ്യസിച്ചും മാക്‌സിമസ് എല്ലാവര്‍ക്കും ഉത്തമ മാതൃകയായിരുന്നു. അവസാനം തന്റെ സമ്പത്തെല്ലാം ദരിദ്രര്‍ക്ക് ദാനം ചെയ്ത ശേഷം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു.
426 ല്‍ ആള്‍സിലെ മെത്രാപ്പോലീത്തയായി ഹൊണോറാറ്റൂസ് നിയമിതനായപ്പോള്‍ മാക്‌സിമസിനെ തന്റെ പിന്‍ഗാമിയായി  രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേക മതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. 
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ദൈവീക വരദാനം അദ്ദേഹത്തിന് വളരെയേറെ കീര്‍ത്തി നേടിക്കൊടുത്തു.  ഒരുപാട് പേര്‍  ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു. ഇതു മൂലം  തന്നെ മെത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം വനങ്ങളില്‍ പോയി ഒളിച്ചു താമസിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായാണെങ്കിലും 434 ല്‍  വിശുദ്ധ ഹിലാരിയാല്‍ പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു.
വിശുദ്ധ മാക്‌സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം ഔദ്യോഗിക മുടിയും മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. 
യൂസേബിയൂസ് എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാക്‌സിമസിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്‌സിമസ് 439 ല്‍ റെയിസിലേയും, 441 ല്‍ ഓറഞ്ചിലേയും, 454 ല്‍ ആള്‍സിലെയും സൂനഹദോസുകളില്‍ പങ്കെടുത്തിട്ടുണ്ട്. 460 നവംബര്‍ 27 ന് അദ്ദേഹം ദിവംഗതനായി. റെയിസിലെ പള്ളിയിലാണ് വിശുദ്ധ മാക്‌സിമസിന്റെ ഭൗതീക ശരീരം അടക്കം ചെയ്തിട്ടുള്ളത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. മേയിന്‍സിലെ ബില്‍ഹില്‍ഡ്
2. അര്‍മീനിയായിലെ ഹിറെനാര്‍ക്കുസ്, അക്കാസിയൂസ്
3. നോയോണ്‍ ടൂര്‍ണായി ബിഷപ്പായിരുന്ന അക്കാരിയൂസ്.
 'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.