ക്രിസ്തുമസ് കാഫിറുകളുടെ ആഘോഷമെന്ന് ഐ.എസ് ഭീകരര്‍; ക്രിസ്തുമസിന് വന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

 ക്രിസ്തുമസ് കാഫിറുകളുടെ ആഘോഷമെന്ന് ഐ.എസ് ഭീകരര്‍; ക്രിസ്തുമസിന് വന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് യുവ ചാവേറുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് ബ്രിട്ടീഷ് ന്യൂസ് പേപ്പറായ 'ദി സണ്‍'.

സമൂഹ മാധ്യമമായ 'ടിക് ടോക്കിലൂടെ  ക്രിസ്തുമസിനും ക്രിസ്ത്യാനികള്‍ക്കും എതിരായ ചെറു വീഡിയോകള്‍ പ്രചരിപ്പിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ റിക്രൂട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നില്ലെന്നുമാണ് ഐ.എസ് തീവ്രവാദികളുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നത്. പുണ്യപ്പെട്ടതിനെ കളിയാക്കുന്ന അവര്‍ സാത്താന്റെ അടിമകളാണെന്നും വീഡിയോയില്‍ പറയുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വിനാശകരമായ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാനും വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ക്രിസ്തുമസ് ചന്തകളുടേയും ആഘോഷങ്ങളുടേയും രംഗങ്ങള്‍ കാണിച്ചു കൊണ്ട് ''കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക'' എന്നാണ് ഒരു വീഡിയോയിലെ ആഹ്വാനമെന്നും 'ദി സണ്‍' പത്രം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണക്കാരേപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുവാനും സ്‌ഫോടനം നടത്തി ആളുകളുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കുവാനും വീഡിയോ ആഹ്വാനം ചെയ്യുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഒരു അക്കൗണ്ടിലൂടെയാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ 18 മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും വേറെയും ചില അക്കൗണ്ടുകള്‍ വഴി ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.