ബംഗളൂരു : കോവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദം ദക്ഷിണാഫ്രിക്കയില്‍ പടരുന്നതിന് പിന്നാലെ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിന്‍ എടുക്കണമെന്നത് നിര്‍ബന്ധമാക്കി.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് ജര്‍മ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ നല്‍കിയിട്ടുള്ള യാത്രാ ഇളവുകളിലാവും ആദ്യ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. വാക്സിന്‍ എടുത്തവരെപ്പോലും കോവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദം ബാധിക്കുമെന്നത് ആശങ്കയുള്ള കാര്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.