ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍.
കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തിയ പതിനായിരങ്ങളാണ് പൂര്‍വ സ്ഥിതിയിലേക്കു മടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ച് പോകാന്‍ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് തിരിച്ചടിയാവുകയാണ്.
മുന്‍കരുതല്‍ നടപടികളെന്നവണ്ണം ആദ്യ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കോവിഡ് വകഭേദത്തിന് കൂടുതല്‍ പ്രഹരശേഷിയുണ്ടെന്ന മുന്നറിപ്പ് രാജ്യങ്ങളെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ചെറിയ അളവില്‍ പോലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ രാജ്യത്ത് നിന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണ് മറ്റു രാജ്യങ്ങളുടെ ആദ്യ നടപടി.
ദക്ഷിണാഫ്രിക്കയില്‍ നിന്നും കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ രണ്ടുപേര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണുള്ളത്. പുതിയ യാത്രാ നിയന്ത്രണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടപ്പിലാക്കാം എന്നതിനാല്‍ പ്രവാസികള്‍ വലിയ ആശങ്കയിലാണുള്ളത്.
ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോറ്റ്‌സ്വാനിയ, സിംബാബ്വേ, മൊസാംബിക്, ലെസോതോ, എസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും വിലക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.