വാഷിംഗ്ടണ്‍:അമേരിക്കയിലെ പ്രശസ്തമായ റോബോട്ട് നിര്‍മ്മാണ കമ്പനി 'ദയാശീല, സദ് ഗുണ സമ്പന്ന' വ്യക്തിയുടെ മുഖം തേടുന്നു. കമ്പനി ഇങ്ങനെ തിരഞ്ഞെടുക്കുന്ന മുഖം റോബോട്ടിനു നല്‍കും. രണ്ട് ലക്ഷം ഡോളറായിരിക്കും കോപ്പി റൈറ്റ് പ്രതിഫലം; ഒന്നര കോടിയോളം രൂപ.
പകര്‍പ്പവകാശം അഥവാ കോപ്പി റൈറ്റ് എന്നത് ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിര്‍മ്മിച്ച സൃഷ്ടിയിന്മേല്‍ ആ വ്യക്തിക്ക് ലഭിക്കുന്ന അവകാശമാണ്. ഇഷ്ടപ്പെട്ട മുഖത്തിന്റെ കോപ്പി റൈറ്റ്് ആയിരിക്കും രണ്ട് ലക്ഷം ഡോളറിന് പ്രൊമോബോട്ട് എന്ന റോബോട്ടിക്സ് കമ്പനി അവരുടെ ഹ്യൂമനോയിഡ് അസിസ്റ്റന്റിന് വേണ്ടി സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നത്. ആജീവനാന്തം ആ മുഖത്തിന്റെ അവകാശം നിയമപരമായി കമ്പനിക്ക് ആയിരിക്കും.
കമ്പനിയുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന ആളുകളെ കാത്തിരിക്കുകയാണ് പ്രൊമോബോട്ട്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായഭേദമന്യേ അപേക്ഷിക്കാം.ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി നിര്‍മ്മിക്കുന്നത്. 2023 ഓടെ മാളുകളിലും ഹോട്ടലുകളിലും റോബോട്ടിനെ വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് പ്രൊമോബോട്ട്. ഇതിനോടകം 43 രാജ്യങ്ങളില്‍ പലമേഖലകളിലായി ഇവിടുന്നുള്ള ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ തേടുന്ന മനുഷ്യ മുഖം പകര്‍ത്തി ഒരുക്കുന്ന പുതിയ റോബോട്ടിനെ വടക്കേ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലുമാകും ഉപയോഗിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.