പെറുവില്‍ ശക്തമായ ഭൂചലനം: 75 വീടുകള്‍ തകര്‍ന്നു, പുരാതന ദേവാലയത്തിന്റെ മുഖ ഗോപുരം വീണു

പെറുവില്‍ ശക്തമായ ഭൂചലനം: 75 വീടുകള്‍ തകര്‍ന്നു, പുരാതന ദേവാലയത്തിന്റെ മുഖ ഗോപുരം വീണു

ലിമ: പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി; 75 ഓളം വീടുകള്‍ തകര്‍ന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു.നാല് നൂറ്റാണ്ടു പഴക്കമുള്ള ഒരു പള്ളിയുടെ 45 അടി ഉയരമുള്ള മുഖ ഗോപുരവും നിലംപൊത്തി.

പ്രമുഖ പട്ടണമായ സാന്താ മരിയ ഡി നീവയില്‍നിന്ന് 98 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് നിരവധി റോഡുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു.രാവിലെ 5.52 നുണ്ടായ ഭൂചലനം 131 കിലോ മീറ്റര്‍ വ്യാപ്തിയില്‍ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.അയല്‍രാജ്യമായ ഇക്വഡോറിലും ഭൂചലനം തീവ്രമായിരുന്നു.

തലസ്ഥാന നഗരമായ ലിമ, തീരദേശ, ആന്‍ഡിയന്‍ എന്നിവ ഉള്‍പ്പെടെ പെറുവിന്റെ പകുതിയോളം ഭാഗങ്ങളില്‍ ആഘാതമുണ്ടായി. എല്ലാ വര്‍ഷവും ചെറുതും വലുതുമായ ഏകദേശം 400 ഭൂകമ്പങ്ങള്‍ക്ക് സാക്ഷിയാകുന്ന രാജ്യമാണ് പെറു. 2007 ഓഗസ്റ്റ് 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 500 ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.