വിവാദ കൃഷി നിയമം: പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി; നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്രം

വിവാദ കൃഷി നിയമം: പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി; നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.

ശബ്ദവോട്ടോടെയാണ് എതിര്‍പ്പുകള്‍ക്കിടയിലും ബില്‍ പാസാക്കിയത്. സഭ രണ്ടു മണിവരെ പിരിഞ്ഞു. ബില്‍ ഇന്നു തന്നെ രാജ്യസഭ പരിഗണിക്കുമെന്നാണ് വിവരം. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും.
അതേസമയം നിയമം റദ്ദാക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച

ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.