കോവിഡ് ധനസഹായം: കേരളത്തിന്റെ വെബ്സൈറ്റിനെ വിമർശിച്ച് കേന്ദ്രം; തിരിച്ചടിച്ച്‌ സുപ്രീം കോടതി

കോവിഡ് ധനസഹായം: കേരളത്തിന്റെ വെബ്സൈറ്റിനെ വിമർശിച്ച് കേന്ദ്രം; തിരിച്ചടിച്ച്‌ സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നൽകാൻ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് നിർദേശവുമായി സുപ്രീം കോടതി. അതേസമയം കേരളം പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ കേരളത്തിന്റെ പോര്‍ട്ടല്‍ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡല്‍ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍മേത്ത അതിന് മറുപടി നല്‍കി. ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു കേന്ദ്രത്തിനുള്ള സുപ്രീം കോടതിയുടെ മറുപടി.

ദേശീയതലത്തില്‍ ഏകീകൃത സംവിധാനവും ഉണ്ടാകണം. ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കില്‍ സഹായധനത്തിന് അപേക്ഷ നല്‍കാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ നീണ്ട വരിയും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.