ഖുറാനെ അധിക്ഷേപിച്ച മാനസികരോഗിയെ വിട്ടുകിട്ടിയില്ല; പോലീസ് സ്റ്റേഷന് തീയിട്ട് പാക് മതമൗലികവാദികള്‍

ഖുറാനെ അധിക്ഷേപിച്ച മാനസികരോഗിയെ വിട്ടുകിട്ടിയില്ല; പോലീസ് സ്റ്റേഷന് തീയിട്ട്  പാക് മതമൗലികവാദികള്‍

ഇസ്ലാമാബാദ് : ഖുറാനെ അധിക്ഷേപിച്ചയാളെ വിട്ടുനല്‍കിയില്ലെന്ന് ആരോപിച്ച് പാകിസ്താനില്‍ പോലീസ് സ്റ്റേഷന് മതമൗലികവാദികള്‍ തീയിട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഛര്‍സാദ ജില്ലയിലാണ് പ്രകോപനം ആളിയത്. നാല് പോലീസ് പോസ്റ്റുകളും അഗ്നിക്കിരയാക്കി. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അയ്യായിരത്തോളം ആളുകള്‍ ചേര്‍ന്നാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത് എന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഖുറാനെ അവഹേളിച്ചെന്ന് ആരോപിച്ച് മാനസിക വൈകല്യമുള്ളയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മതമൗലികവാദികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത്.

 പ്രതിയെ നാട്ടുകാരുടെ മുന്നിലേക്കിറക്കിയാല്‍ കൊലപ്പെടുത്തുമെന്ന കാര്യം ഉറപ്പായിരുന്നെന്ന് 
ഓഫീസര്‍മാര്‍ പറഞ്ഞു. അയാളെ വിട്ടു കിട്ടാതെ വന്നതോടെയാണ് സ്റ്റേഷന് തീയിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.