ന്യൂഡൽഹി: വാഴ്ത്തപ്പെട്ട ജെയിംസ് ആൽബരിയോണെയുടെ നാമത്തിൽ അദ്ദേഹത്തിന്റെ അമ്പതാം മരണ വാർഷികദിനത്തിൽ സെന്റ് പോൾസ് ബിബ്ളിക്കൽ സെന്റർ ന്യൂഡൽഹി വിഭാവനം ചെയ്ത പുതിയ ബൈബിൾ ക്വിസ് പ്രോഗ്രാം പുറത്തിറക്കി.
നവംബർ 28 ന് മുംബൈ രൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ ജോൺ റോഡ്രിഗസ് പിതാവ് മുംബൈലുള്ള സെന്റ് പോൾസ് ആസ്ഥാനത്തു പ്രോഗ്രാമിന്റെ പ്രോമോ വീഡിയോ സ്വിച്ച് ഓൺ ചെയ്തു ആൽബരിയോണേ ബൈബിൾ ക്വിസിന്റെ ഉൽഘാടനം നിർവഹിച്ചു .
ആൽബറിയോണെ ബൈബിൾ ക്വിസ് (എബിക്യു) സീസൺ ഒന്ന് പുതിയ നിയമത്തെ ആസ്പതമാക്കി നാല് റൗണ്ടുകളും ഗ്രാൻഡ് ഫിനാലെയും ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയിട്ടാണ് നടത്തപ്പെടുന്നത്. പ്രോമോ വീഡിയോയിലും മറ്റു പ്രൊമോഷൻ പ്രോഗ്രാകളിലും മുൻകൂർ രജിസ്ട്രേഷൻ ഫോമിന്റെ ലിങ്ക് ലഭ്യമാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനതുകകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എബിക്യു സീസൺ ഒന്നിന്റെ ആദ്യ റൗണ്ട് നാല് സുവിശേഷങ്ങളെ ആസ്പതമാക്കി നോയമ്പിലെ ഒന്നാം ഞായറാഴ്ചയായ മാർച്ച് ആറിന് നടത്തപ്പെടുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.